Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mahotsav In New York

America

അ​യ്യ​പ്പ സേ​വാ​സം​ഘം ന്യൂ​യോ​ർ​ക്കി​ന്റെ മ​ണ്ഡ​ല​കാ​ല മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

ന്യൂ​യോ​ർ​ക്ക്: അ​യ്യ​പ്പ സേ​വാ സം​ഘം വ​ർ​ഷം തോ​റും ന​ട​ത്തി​വ​രാ​റു​ള്ള മ​ണ്ഡ​ല​കാ​ല സ​മാ​പ​നം 2025 ഡി​സം​ബ​ർ 28ന് ​വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ മ​ഹോ​ത്സ​വ​മാ​യി ന​ട​ത്ത​പ്പെ​ട്ടു.

ഗ്ലെ​ൻ ഓ​ക്സി​ലു​ള്ള ഹ​നു​മാ​ൻ മ​ന്ദി​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കി​ട്ട് 4.30 ന് ​ആ​രം​ഭി​ച്ച അ​യ്യ​പ്പ പൂ​ജ, നെ​യ്യ​ഭി​ഷേ​കം, അ​ർ​ച്ച​ന, പു​ഷ്പാ​ല​ങ്കാ​രം, പ​ടി​പൂ​ജ എ​ന്നി​വ​യോ​ടെ 6 മ​ണി​ക്ക് മ​ഹാ​ദേ​വ​ൻ ശ​ർ​മ്മ​യു​ടെ​യും ഡോ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ത​മ്പി​യു​ടെ​യും മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യി പ​ര്യ​വ​സാ​നി​ച്ചു.

6 മ​ണി​ക്ക് അ​നി​ത കൃ​ഷ്ണ (ന്യൂജേ​ഴ്സി) യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​നാ​ഞ്ജ​ലി എ​ന്ന സം​ഗീ​ത സ​ദ​സ് ആ​രം​ഭി​ച്ചു. അ​യ്യ​പ്പ സേ​വാ സം​ഘം പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ​ക്കു​റു​പ്പ് പ​ങ്കെ​ടു​ത്ത ക​ലാ​കാ​ര​ന്മാ​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ചെ​യ്തു. അ​നി​ത കൃ​ഷ്ണ​യോ​ടൊ​പ്പം ജ്യോ​തി സ​തീ​ഷ് (ഡി​ട്രോ​യി​റ്റ്), ന​ന്ദി​ത വെ​ളു​ത്താ​ക്ക​ൽ (ഡി​ട്രോ​യി​റ്റ്), പ്രേം ​കൃ​ഷ്ണ​ൻ (ന്യൂ​യോ​ർ​ക്ക്) എ​ന്നി​വ​രാ​ണ് ഗാ​നാ​ലാ​പ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ശ്രു​തി​മ​ധു​ര​മാ​യ ഗാ​നാ​ലാ​പ​ന​ത്തി​ന് പ​ക്ക​മേ​ള​മാ​യി ത​ബ​ല തീ​പ​ൻ സ്വാ​മി (NY), ഗി​ഞ്ച​റ കൃ​ഷ്ണ​ൻ(NJ),  ഫ്ലൂ​ട്ട് സ​തീ​ഷ് മ​മ്പ​ട​ത്ത് (ഡി​ട്രോ​യി​റ്റ്), മൃ​ദം​ഗം ക​ബി​ല​ൻ ജ​ഗ​ന്നാ​ഥ​ൻ(NY), പെ​ർ​ക്ക​ഷ​ൻ സ​പ്പോ​ർ​ട്ട് & മൃ​ദം​ഗം സ​തീ​ഷ് കാ​ലാ​ത്ത്(NY) എ​ന്നി​വ​രാ​യി​രു​ന്നു. ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ഗാ​ന നി​ർ​ഝ​രി​യി​ൽ ആ​സ്വാ​ദ​ക​വൃ​ന്ദം സാ​ക്ഷാ​ൽ ശ​ബ​രി​മ​ല സ​ന്നി​ധി​യി​ലെ​ത്തി​യ അ​നു​ഭൂ​തി​യി​ൽ ല​യി​ച്ചു ചേ​ർ​ന്നു.

ആ​ല​പി​ച്ച മി​ക്ക കീ​ർ​ത്ത​ന​ങ്ങ​ളും ര​ചി​ച്ച​ത് സ​തീ​ഷ് മേ​നോ​ൻ കാ​ലാ​ത്ത് ആ​യി​രു​ന്നു.​തു​ട​ർ​ന്ന് അ​ർ​ച്ചി​ത മ​ഹാ​ലിം​ഗം അ​വ​ത​രി​പ്പി​ച്ച ഹ​രി​വ​രാ​സ​ന​ത്തി​ന്‍റെ നൃ​ത്താ​വി​ഷ്കാ​രം ഏ​വ​രെ​യും ഹ​ഠാ​ദാ​ക​ർ​ഷി​ച്ചു. സെ​ന്‍റ് ലൂ​യി​​സി​ൽ നി​ന്നു​മു​ള്ള ല​ളി​താം​ബി​കാ ഗീ​തു ജ​യ​ദേ​വ് പൂ​ത​നാ​മോ​ക്ഷം ക​ഥ​ക​ളി അ​വ​ത​രി​പ്പി​ച്ചു. ഹൈ​സ്കൂ​ള്‍ വി​ദ്യാ​ർ​ഥി​നി​യാ​യ ഈ ​കു​ട്ടി​യു​ടെ അ​ഭി​ന​യ മി​ക​വി​നെ സ​ദ​​സ് മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ച്ചു.

നാ​ട്യാ​വി​ഷ്കാ​ര​ത്തെ​യും ക​ഥാ​ത​ന്തു​വി​നെ​പ്പ​റ്റി​യും പി​താ​വ് ജ​യ​ദേ​വ് ആ​ദ്യ​മേ ത​ന്നെ വി​ശ​ദീ​ക​രി​ച്ചി​രു​ന്ന​തു​കൊ​ണ്ട് പു​തു​ത​ല​മു​റ​യ്ക്കും ക​ഥ​ക​ളി പൂ​ർ​ണ​മാ​യും അ​ർ​ത്ഥം ഉ​ൾ​ക്കൊ​ണ്ട് ആ​സ്വ​ദി​ക്കാ​ൻ ക​ഴി​ഞ്ഞു. ക​ഥ​ക​ളി മേ​ക്ക​പ്പ് ചെ​യ്ത​ത് ന്യൂ​യോ​ർ​ക്കി​ലെ ഹി​ക്സ് വി​ല്ലി​ൽ താ​മ​സി​ക്കു​ന്ന ക​ലാ​മ​ണ്ഡ​ലം ജോ​ൺ ആ​ശാ​ൻ ആ​യി​രു​ന്നു.​ പ​ങ്കെ​ടു​ത്ത എ​ല്ലാ ക​ലാ​കാ​ര​ന്മാ​രെ​യും പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ന്യൂ​യോ​ർ​ക്കി​ലെ വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളെ​യും വി​ശി​ഷ്യാ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ​യും അ​ക​മ​ഴി​ഞ്ഞ സ​ഹ​ക​ര​ണ​ത്തോ​ടെ​യും ന​ട​ന്ന അ​യ്യ​പ്പ മ​ണ്ഡ​ല​കാ​ല മ​ഹോ​ത്സ​വം വ​ൻ​വി​ജ​യ​മാ​യി​രു​ന്നു.​ അ​യ്യ​പ്പ സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റും കെഎ​ച്എ​ൻഎ​യു​ടെ മു​ൻ ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ ഗോ​പി​നാ​ഥ​ക്കു​റു​പ്പ് പു​തി​യ ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​പ​ഴ്സ​നാ​യ വ​ന​ജ നാ​യ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

അ​യ്യ​പ്പ സേ​വാ സം​ഘം സെ​ക്ര​ട്ട​റി ര​ഘു​വ​ര​ൻ നാ​യ​ർ, പ്ര​സി​ഡ​ന്‍റ് കു​റു​പ്പി​നെ​യും മി​ക​ച്ച സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​മാ​യി പൊ​ന്നാ​ട​യ​ണി​യി​ച്ചാ​ദ​രി​ച്ചു. ഗാ​നാ​ഞ്ജ​ലി സ്പോ​ൺ​സ​റും ഗാ​ന​ര​ച​യി​താ​വു​മാ​യ സ​തീ​ഷ് കാ​ലാ​ത്തീ​നും പ്ര​ത്യേ​ക പു​ര​സ്കാ​രം ന​ൽ​കി പൊ​ന്നാ​ട അ​ണി​യി​ച്ചാ​ദ​രി​ച്ചു.​സെ​ക്ര​ട്ട​റി ര​ഘു​വ​ര​ൻ നാ​യ​ർ ക​ലാ​കാ​ര​ന്മാ​ർ​ക്കും സ​ദ​സ്‌​സി​നും ന​ന്ദി പ​റ​ഞ്ഞു.

മ​ഹാ​പ്ര​സാ​ദ വി​ത​ര​ണ​ത്തോ​ടും അ​ന്ന​ദാ​ന​ത്തോ​ടും കൂ​ടി 9ന് മ​ണ്ഡ​ല​കാ​ല മ​ഹോ​ത്സ​വ​ത്തി​ന് പ​രി​സ​മാ​പ്തി​യാ​യി. 2026 ഒ​ക്ടോ​ബ​ർ 10 ശ​നി​യാ​ഴ്ച ന​വ​രാ​ത്രി ആ​രം​ഭ​ത്തോ​ടെ ന്യൂ​യോ​ർ​ക്കി​ൽ ഇ​ന്‍റർ​നാ​ഷ​ണ​ൽ അ​യ്യ​പ്പ സം​ഗ​മ​വും വേ​ൾ​ഡ് പീ​സ് കോ​ൺ​ഫ​റ​ൻ​സും ന​ട​ത്തു​മെ​ന്ന് അ​യ്യ​പ്പ സേ​വാ സം​ഘം പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ​ക്കു​റു​പ്പും സെ​ക്ര​ട്ട​റി ര​ഘു​വ​ര​ൻ നാ​യ​രും ചേ​ർ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

അ​മേ​രി​ക്ക​യി​ലെ സ​മ​സ്ത ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​പു​ല​മാ​യ ഒ​രു ക​മ്മി​റ്റി​യും പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നു വേ​ണ്ടി രൂ​പീ​ക​രി​ക്കു​വാ​നും തീ​രു​മാ​നി​ച്ചു.

Latest News

Corehub Up